യുഎഇയിൽ വിദേശികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള ശമ്പള പരിധി നാലായിരം ദിർഹമാക്കി കുറച്ചു. ഇതനുസരിച്ച് മൂവായിരം ദിർഹം ശമ്പളവും കൂടെ കമ്പനി സ്പോൺസർ ചെയ്യുന്ന താമസ സൗകര്യവുമുളള വിദേശികൾക്ക് ഇനി കുടുംബത്തെ യുഎഇയിൽ സ്ഥിരമായി താമസിപ്പിക്കാം. ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികളുടെ കുടുംബവുമായുള്ള താമസം യുഎഇയിൽ വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ തീരുമാനം.
നിലവിൽ അയ്യായിരം ദിർഹവും അതിൽ കൂടുതലും ശമ്പളമുള്ള വിദേശികളായ തൊഴിലാളികൾക്കാണ് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള അനുമതിയുള്ളത്.