Times Kerala

യുവ ലെഫ്റ്റ് ബാക്കിനായി ആഴ്സണല്‍ രംഗത്ത്; 25 മില്യണ്‍ വാഗ്ദാനം

 
യുവ ലെഫ്റ്റ് ബാക്കിനായി ആഴ്സണല്‍ രംഗത്ത്; 25 മില്യണ്‍ വാഗ്ദാനം

സ്കോട്ടിഷ് ചാമ്ബ്യന്മാരായ സെല്‍റ്റികിന്റെ യുവ ലെഫ്റ്റ് ബാക്കിനായി ആഴ്സണല്‍ രംഗത്ത്. സ്കോട്ട്‌ലന്‍ഡ് താരമായ കെയ്റന്‍ ടൈര്‍നിയെ ആണ് ആഴ്സണല്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ ടൈര്‍നിക്ക് 15 മില്യണ്‍ ആഴ്സണല്‍ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും സെല്‍റ്റിക് ആ ഓഫര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് 25 മില്യന്റെ വലിയ ഓഫര്‍ തന്നെ നല്‍കിയിരിക്കുകയാണ് ആഴ്സണല്‍ ഇപ്പോള്‍.

സ്കോട്ടിഷ് ലീഗിലെ റെക്കോര്‍ഡ് തുകയാണിത്. മുമ്ബ് മോസെ ഡെമ്ബലയെ വിറ്റപ്പോള്‍ 19 മില്യണ്‍ കിട്ടിയതാണ് ഇപ്പോള്‍ ഉള്ള ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ്. 22കാരനായ കെയ്റന്‍ അവസാന നാലു സീസണുകളിലായി സെല്‍റ്റിക്കിനൊപ്പം ഉണ്ട്. നാലു സീസണിലും ലീഗ് കിരീടവും താരന്‍ നേടിയിരുന്നു. ഇപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള താരം പൂര്‍ണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്.

Related Topics

Share this story