Times Kerala

ഹാമസ് റോഡ്രിഗസ് അത്ലറ്റിക്കോ മാഡ്രിഡില്‍ എത്താന്‍ സാധ്യത

 
ഹാമസ് റോഡ്രിഗസ് അത്ലറ്റിക്കോ മാഡ്രിഡില്‍ എത്താന്‍ സാധ്യത

റയല്‍ മാഡ്രിഡിന്റെ കൊളംബിയന്‍ താരം ഹാമസ് റോഡ്രിഗസിന്റെ ട്രാന്‍സ്ഫ്ര്‍ നീക്കം ഇഴയുന്നത് താരത്തെ രോഷാകുലനാക്കുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റാലിയന്‍ ക്ലബായ നാപോളിയി ഒരു മാസത്തോളമായി ഹാമസിനു വേണ്ടി ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എങ്കിലും ചര്‍ച്ചകള്‍ എവിടെയും എത്താത്തത് ആണ് താരത്തിന്റെ മനം മടുപ്പിക്കുന്നത്.

ഏകദേശം 40 മില്യണോളം ഹാമസിനു വേണ്ടി റയല്‍ മാഡ്രിഡ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആ തുക നല്‍കാന്‍ നാപോളി തയ്യാറാകുന്നില്ല. ഈ ട്രാന്‍സ്ഫര്‍ ഒരുപാട് നീണ്ടുപോകാനാണ് സാധ്യത എന്ന് നാപോളി പരിശീലകന്‍ ആഞ്ചലോട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്രാന്‍സ്ഫര്‍ വൈകുന്നതോടെ സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായി ഹാമസ് റോഡ്രിഗസ് ചര്‍ച്ചകള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിന് ജെയിംസിനെ വില്‍ക്കാന്‍ റയല്‍ മാഡ്രിഡ് തയ്യാറാകുമോ എന്നത് സംശയമാണ്.

Related Topics

Share this story