ബാഴ്സലോണയില്‍ എത്തിയ തന്റെ ലക്ഷ്യം ചാമ്ബ്യന്‍സ് ലീഗ് മാത്രമല്ല സീസണിലെ പ്രധാനപ്പെട്ട മൂന്നു കിരീടങ്ങളുംനേടലാണെന്ന് ഫ്രഞ്ച് താരം ഗ്രീസ്മന്. കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സലോണയിലെത്തിയ ശേഷം ആദ്യമായി ഗ്രീസ്മന് മാധ്യമങ്ങളെ കണ്ടത്. ഇവിടെ താന്‍ വന്നിരിക്കുന്നത് എല്ലാം വിജയിക്കാന്‍ വേണ്ടി ആണ് എന്ന് ഗ്രീസ്മന് പറഞ്ഞു.
ഇത് തന്റെ കരിയറിലെ പുതിയ വെല്ലുവിളിയാണ്. ഇവിടെ എനിക്ക് ചാമ്ബ്യന്‍സ് ലീഗ്, കോപ ഡെല്‍ റേ, ലാലിഗ എന്നിവയൊക്കെ നേടണം. ഗ്രീസ്മന് പറഞ്ഞു. മെസ്സിക്ക് ഒപ്പം കളിക്കാന്‍ കഴിയുന്നതിലെ സന്തോഷവും ഗ്രീസ്മന് പങ്കുവെച്ചു. മെസ്സിയെ അടുത്തറിയാന്‍ കാത്തിരിക്കുകയാണ്. എങ്ങനെയാണ് മെസ്സി ദിവസവും പരിശീലിക്കുന്നത് എന്നൊക്കെ അറിയാനുള്ള ആവേശത്തിലാണ് താനെന്നും ഗ്രീസ്മന് പറഞ്ഞു.