Times Kerala

ആരാധകരെ വേദനിപ്പിക്കിക്കുന്ന പ്രസ്താവനയുമായി നെയ്മർ

 
ആരാധകരെ വേദനിപ്പിക്കിക്കുന്ന പ്രസ്താവനയുമായി നെയ്മർ

പി എസ് ജി വിടാന്‍ ശ്രമിക്കുന്ന ബ്രസീല്‍ താരം നെയ്മര്‍ പി എസ് ജി ആരാധകരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തി. കരിയറിലെ ഏറ്റവും മികച്ച നിമിഷം ഏതാണെന്ന് നെയ്മറിനോട് ചോദിച്ചപ്പോള്‍ രണ്ട് ഉത്തരങ്ങളാണ് നെയ്മര്‍ നല്‍കിയത്. ബ്രസീലിനൊപ്പം ഒളിമ്ബിക്സ് ഗോള്‍ഡ് നേടിയതും പിന്നെ പി എസ് ജിയെ ബാഴ്സലോണ തോല്‍പ്പിച്ചതും ആണ് തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷം എന്നാണ് നെയ്മര്‍ പറഞ്ഞത്.

ബാഴ്സലോണ അന്ന് ചാമ്ബ്യന്‍സ് ലീഗ് പി എസ് ജിക്ക് എതിരെ ആറാമത്തെ ഗോള്‍ നേടിയപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല എന്നും നെയ്മര്‍ പറഞ്ഞു. പി എസ് ജി വിടാന്‍ ശ്രമിക്കുന്നതിനിടെ പി എസ് ജിയെ തോല്‍പ്പിച്ചതാണ് കരിയറിലെ ഏറ്റവും മികച്ച നിമിഷം എന്ന് നെയ്മര്‍ പറഞ്ഞത് ആരാധകര്‍ അത്ര സന്തോഷത്തോടെ അല്ലെ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ നെയ്മര്‍ ബാഴ്സലോണയുടെ ലോഗോ ഉള്ള ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും പോസ്റ്റ് ചെയ്തിരുന്നു.

Related Topics

Share this story