Times Kerala

അനസിന് സ്വര്‍ണം; മറികടന്നത് സ്വന്തം ദേശീയ റെക്കോര്‍ഡ്

 
അനസിന് സ്വര്‍ണം; മറികടന്നത് സ്വന്തം ദേശീയ റെക്കോര്‍ഡ്

ചെക്ക് റിപ്പബ്ളിക്കില്‍ നടക്കുന്ന ക്ളഡ്നോ മെമ്മോറിയല്‍ അത്ലറ്റിക്സ് മീറ്റില്‍ 400 മീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി മലയാളിയായ മുഹമ്മദ് അനസ്. തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോര്‍ഡ് മറികടന്നാണ് അനസ് സ്വര്‍ണം സ്വന്തമാക്കിയത്. 24കാരനായ അനസ് 45.21 സെക്കന്റില്‍ ഓടിയെത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. 46.19 സെക്കന്റില്‍ ഓടിയെത്തിയ പോളണ്ടിന്റെ ഒമേല്‍ക്കോ റാഫേല്‍ ആണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.നിലവില്‍ 45.24 സെക്കന്റില്‍ ഉണ്ടായിരുന്ന തന്റെ തന്നെ റെക്കോര്‍ഡാണ് അനസ് മറികടന്നത്.

Related Topics

Share this story