Times Kerala

ഐ.പി.എല്ലിലെ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്ത് അവന്‍ സാധ്യത

 
ഐ.പി.എല്ലിലെ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്ത് അവന്‍ സാധ്യത

ഐ.പി.എല്ലിലെ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്ത് അവന്‍ സാധ്യത. പുതിയ ടീമുകളെ സ്വന്തമാക്കുന്നതിനായി ഇന്ത്യയിലെ മൂന്ന് പ്രമുഖ കോര്‍പ്പറേറ്റുകള്‍ രംഗത്തുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍ നിന്നുള്ള അദാനി ഗ്രൂപ്പ്, പൂനെയില്‍ നിന്നുള്ള സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ്. ഐ.എസ്.എല്ലില്‍ ജംഷഡ്‌പൂര്‍ എഫ്.സി ഉടമകളായ ടാറ്റ ഗ്രൂപ്പ് എന്നിവരാണ് പുതിയ ടീമിനായി രംഗത്തുള്ളത്.

2020ല്‍ പുതിയ ടീമുകളെ ഉള്‍പ്പെടുത്താനും 2021 സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ കളിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. നേരത്തെ വാതുവെപ്പ് വിവാദങ്ങളുമായി ബന്ധപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും ഐ.പി.എല്ലില്‍ നിന്ന് വിലക്കിയപ്പോള്‍ താത്കാലികമായി രണ്ടു ടീമുകളെ ഐ.പി.എല്ലില്‍ എടുത്തിരുന്നു. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സും ഗുജറാജ് ലയണ്‍സുമായിരുന്നു പുതിയ രണ്ടു ടീമുകള്‍. ഇതില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ഉടമകളായിരുന്ന സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ് പൂനെയില്‍ നിന്ന് ടീമിനെ സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

2011ല്‍ ഐ.പി.എല്ലില്‍ ടീമുകളുടെ എണ്ണം 10 ആയി വര്‍ദ്ധിപ്പിച്ചെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് വീണ്ടും 8 ടീമുകള്‍ ആക്കുകയായിരുന്നു.

Related Topics

Share this story