Times Kerala

നികുതി വെട്ടിപ്പ് ; പിക്വെ പിഴയൊടുക്കണം

 
നികുതി വെട്ടിപ്പ് ; പിക്വെ പിഴയൊടുക്കണം

ബാഴ്സലോണ സൂപ്പര്‍ താരം ജെറാഡ് പിക്വെ നികുതി വെട്ടിപ്പ് വിവാദത്തില്‍. സപാനിഷ് താരമായ പിക്വെക്ക് മാഡ്രിഡ് കോടതി പിഴ അടക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. പിഴ അടച്ചാല്‍ ജയില്‍ വാസം അനുവഭിക്കാതെ ഊരാന്‍ ബാഴ്സയുടെ പ്രതിരോധതാരത്തിനാകും. 2006-08 ഇമേജ് റൈറ്റ്സ് വിറ്റതിന് ടാക്സ് അടച്ചില്ലെന്നാണ് തെളിഞ്ഞത്. പിക്ക്വെയുടെ ഭാര്യയും ഗായികയുമായ ഷാകിറയും ഇതിനു മുന്‍പ് നികുതി വെട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഫുട്ബോള്‍ ലോകത്ത് നികുതി വെട്ടിപ്പ് ആദ്യമായല്ല. ലയണല്‍ മെസ്സി, റൊണാള്‍ഡൊ മാഴ്സെല്ലോ, മൈറീഞ്ഞ്യോ എന്നിവരും പിഴയടച്ച്‌ തടിയൂരിയിട്ടുണ്ട്.

Related Topics

Share this story