Times Kerala

സഹോദരന്റെ മരണം, സിദാന്‍ റയല്‍ ക്യാമ്ബ് വിട്ടു

 
സഹോദരന്റെ മരണം, സിദാന്‍ റയല്‍ ക്യാമ്ബ് വിട്ടു

സഹോദരന്‍ മരണപ്പെട്ടതിനാല്‍ ആണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ റയല്‍ ക്യാമ്ബ് വിട്ടത് എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. ഇന്നലെ പ്രീസീസണ്‍ ട്രെയിനിങിനിടെ സിദാന്‍ തന്റെ സ്വദേശത്തേക്ക് തിരിച്ചിരുന്നു. ഇത് സിദാന്റെ സഹോദരനായ ഫരീദ് സിദാന്‍ മരണപ്പെട്ടതിനാല്‍ ആണെന്ന് ക്ലബ് അറിയിച്ചു. സിദാന്റെ ഈ ദുഖത്തില്‍ ക്ലബും പങ്കു ചേരുന്നതായി ഔദ്യോഗിക കുറിപ്പില്‍ റയല്‍ അറിയിച്ചു.

മോണ്ട്റിയലില്‍ പരിശീലന ക്യാമ്ബ് നടക്കുന്നതിനിടെ ആയിരുന്നു സിദാന്‍ സഹോദരന്റെ മരണ വാര്‍ത്ത അറിയുന്നത്. സിദാന്റെ അഭാവത്തില്‍ അസിസ്റ്റന്റ് പരിശീലകനായ ഡേവിഡ് ബെട്ടോനി ട്രെയിനിങിന് നേതൃത്വം കൊടുക്കും. സിദാന്റെ സഹോദരന്റെ മരണത്തില്‍ അനുശോചിച്ച്‌ റയല്‍ താരങ്ങളും ഒഫീഷ്യല്‍സും ഒരു മിനുട്ട് മൗനം ആചരിച്ചു.

Related Topics

Share this story