Times Kerala

ഞെട്ടലോടെയാണ് ലോകം ഈ വാര്‍ത്ത കേട്ടത്;പെണ്‍കുട്ടികളില്‍ പുരുഷ ജനനേന്ദ്രിയം വളരുന്നു

 

ലോകത്തെ ഞെട്ടിച്ച ഈ വാര്‍ത്ത  കരിബിയന്‍ ദ്വീപു രാഷ്ട്രമായ ഡോമിനിക് റിപബ്ലിക്കിലെ ഒരു ചെറുഗ്രാമത്തില്‍ നിന്നാണ്. ലാസ് സലിനസ് എന്ന ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ പുരുഷ ജനനേന്ദ്രിയം വളരുന്നതായി കണ്ടുവരുന്നു. ഗുവെവെഡോസ് എന്നു പേരിട്ടിരിക്കുന്ന ഈ അവസ്ഥ ലാസ് സലിനസിലെ 90 ല്‍ ഒരു കുട്ടിക്ക് കണ്ടു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭകാലത്ത് ഡിഹിഡ്രോ-ടെസ്‌റ്റോസ്റ്റിറോണ്‍ എന്നു വിളിക്കപ്പെടുന്ന പുരുഷലൈംഗിക ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്ന എന്‍സൈമുകളിലില്‍ വരുന്ന തകരാറാണ് ഈ അപൂര്‍വ അവസ്ഥയിലേയ്ക്കു നയിക്കുന്നത്.
ഇതേ തുടര്‍ന്നു സ്ത്രീ ശരീരവുമായി ജനിക്കുന്ന ഒരാള്‍ക്കു പ്രായപൂര്‍ത്തിയാകുന്നതോടെ ടെസ്‌റ്റോസ്റ്റിറോണിന്റെ ഒഴുക്കു സംഭവിക്കുന്നു. ഇതോടെ പുരുഷ ജനനനേന്ദ്രിയം ഉണ്ടാകുകയും ശബ്ദത്തില്‍ മാറ്റം വരുകയും ചെയ്യും. 1970 കളില്‍ ഗ്രാമം സന്ദര്‍ശിച്ച ഡോക്ടര്‍ ജൂലിയാന്‍ ഇമ്പെറാറ്റോവാണ് ഈ അപൂര്‍വ്വ സ്ഥിതിയേക്കുറിച്ച് ലോകത്തോട് ആദ്യമായി പറയുന്നത്. 40 വര്‍ഷം കഴിഞ്ഞു ഇത് ഒരു അത്ഭുതമായി തന്നെ തുടരുന്നു.

Related Topics

Share this story