Chem 2019 June

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ കേസില്‍ മൂന്ന് പ്രതികള്‍ കുടി പിടിയിലായി. എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളായ അദൈ്വത്, ആരോമല്‍, ആദില്‍ എന്നിവരാണ് പിടിയിലായത്. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസിലുള്ള അഞ്ചു പ്രതികള്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.

നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നേമം സ്വദേശി ഇജാബിനെയാണ് കന്റോണ്‍മെന്റെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇജാബ്.

Loading...
You might also like

Leave A Reply

Your email address will not be published.