Nature

യു എസില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിനു നേരെ ആക്രമണം; അക്രമിയെ വെടിവച്ചു കൊന്നു

വാഷിംഗ്ടണ്‍: യു എസില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ വലിച്ചെറിഞ്ഞ അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

വാഷിംഗ്ടണിലെ കേന്ദ്രത്തിനു മുന്നിലെത്തിയ അക്രമി കെട്ടിടത്തിനും മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും മറ്റും നേരെ സ്‌ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ വെടിവച്ചു വീഴ്ത്തി. പരിശോധനയില്‍ അക്രമി മരിച്ചതായി സ്ഥിരീകരിച്ചു.

അക്രമത്തില്‍ ഒരു വാഹനം കത്തിനശിച്ചതായി നോര്‍ത്ത് വെസ്റ്റ് ഡീറ്റന്‍ഷന്‍ അധികൃതര്‍ അറിയിച്ചു. ആക്രമണോദ്ദേശ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല.

You might also like

Comments are closed.