Nature

പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയുടെയും പത്ത് വയസുള്ള പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ തലയറുത്ത് നഗ്‌നമായ നിലയില്‍ കണ്ടെത്തി

ലതേഹാര്‍: പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയുടെയും പത്ത് വയസുള്ള പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ തലയറുത്ത് നഗ്‌നമായ നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് സംഭവം. ബുധനാഴ്ച മുതല്‍ കുട്ടികളെ കാണാതായിരുന്നു. തുടര്‍ന്നാണ് അവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്.

മണ്ണിനടിയില്‍ നിന്ന് കുട്ടികളുടെ കാല്‍ പുറത്തേക്ക് കണ്ടതിനെ തുടര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 35 കാരനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. 2009ല്‍ രണ്ട് ബന്ധുക്കളെ കൊന്ന കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് കുട്ടികളെ കൊലപ്പെടുത്തിയത്. പീഡന ശ്രമത്തിനിടെയാണ് കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് വെളിപ്പെടുത്തി.

You might also like

Comments are closed.