Chem 2019 June

അടുത്തവര്‍ഷം കണ്ണൂരില്‍ നിന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍

കൊച്ചി: അടുത്ത വര്‍ഷം കണ്ണൂരില്‍ നിന്ന് കൂടി ഹജ്ജിന്റെ എംബാര്‍ക്കേഷന്‍ അനുവദിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ വിമാനം ഇന്ന് പുറപ്പെടും. ഇന്നുച്ചയ്ക്ക് രണ്ടിന് ആദ്യവിമാനം യാത്രയാകും.

2,740 തീര്‍ഥാടകരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിനായി പുറപ്പെടുക. സംസ്ഥാനത്ത് കരിപ്പൂരൂം ഇത്തവണ ഹജ്ജ് എംബാര്‍കേഷന്‍ അനുവദിച്ചിട്ടുണ്ട്. പതിനൊന്നായിരം പേരാണ് കരിപ്പൂര്‍ വഴി യാത്രയാകുന്നത്.

Loading...
You might also like

Leave A Reply

Your email address will not be published.