Chem 2019 June

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നേമം സ്വദേശി ഇജാബിനെയാണ് കന്റോണ്‍മെന്റ് പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രധാന പ്രതികള്‍ക്ക് പുറമെ പ്രതിചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരില്‍ ഒരാളാണ് ഇജാബ്. ഇയാള്‍ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.

ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള ഇജാബിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

Loading...
You might also like

Leave A Reply

Your email address will not be published.