Nature

ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങി ചന്ദ്രയാന്‍ 2 ; ഇത് പുതിയ ചരിത്രം കുറിക്കാനുള്ള കുതിപ്പ് ; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്്യത്തിന് തുടക്കം കുറിക്കാന്‍ ഇനി അധികം സമയമില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ പേടകം വഹിച്ചകൊണ്ടുള്ള റോക്കറ്റുകള്‍ കുതിച്ചുയരും. വിക്ഷേപണത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

കരുത്തിലും പ്രകടനത്തിലും മുന്നിലായ ബാഹുബലിയെന്ന് വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രി റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. ചന്ദ്രന്റെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവം കണക്കാക്കി റോക്കറ്റ് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍ സഞ്ചരിക്കും. ആയിരം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ദൗത്യത്തില്‍ റോക്കറ്റ് വിക്ഷേപണത്തിന് മാത്രം ഇരുന്നുറൂ കോടിയാണ് മുടക്ക് മുതല്‍. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ കറങ്ങുന്ന ഓര്‍ബിറ്റര്‍ ,ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രനില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെട്ടതാണ് പേടകം. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമേറിയ ദൗത്യമാണ് ചന്ദ്രയാന്‍ 2.

ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. ജലം, ടൈറ്റാനിയം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ചന്ദ്രയാന്‍ 2ലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

You might also like

Comments are closed.