Times Kerala

സെറീനയെ വീഴ്ത്തി വിമ്പിൾഡൺ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം സിമോണ ഹാലെപ്പ് സ്വന്തമാക്കി

 
സെറീനയെ വീഴ്ത്തി വിമ്പിൾഡൺ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം സിമോണ ഹാലെപ്പ് സ്വന്തമാക്കി

ലണ്ടൻ : വിമ്പിൾഡൺ വനിത സിംഗിൾസ് ഫൈനൽ മത്സരത്തിൽ സെറീന വില്യംസിനെ തോൽപ്പിച്ച് സിമോണ ഹാലെപ്പ് വനിത സിംഗിൾസ് കിരീടം സ്വന്തമാക്കി. ചരിത്ര വിജയം ആണ് സിമോണ ഹാലെപ്പ് സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീനയെ തോൽപ്പിച്ചത്. മുൻ ലോക ഒന്നാം നമ്പർ താരമാണ് സെറീന. എന്നാൽ സെറീനയെ പൊരുതാൻ പോലും അവസരം കൊടുക്കാതെയാണ് സിമോണ ഹാലെപ്പ് ഇന്ന് ഫൈനലിൽ കളിച്ചത്. സിമോണ ഹാലെപ്പിന്റെ ആദ്യ വിമ്പിൾഡൺ കിരീടമാണ് ഇത്. ഫ്രഞ്ച് ഓപ്പൺ കിരീടവും ഹാലപ്പ് സ്വന്തമാക്കിയിരുന്നു .

മത്സരം തുടങ്ങിയപ്പോൾ തന്നെ ഹാലപ്പ് ആക്രമിച്ചാണ് കളിച്ചത്. ഒരു പഴുത്തുപോലും ഇല്ലാതെ ശ്രദ്ധയോടെ കളിച്ച ഹാലപ്പ് സെറീനക്ക് ഒരു അവസരം പോലും കൊടുത്തില്ല.

സ്‌കോര്‍ 6-2, 6-2.

Related Topics

Share this story