Times Kerala

ലോകകപ്പ് ആരുയർത്തും; കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം

 
ലോകകപ്പ് ആരുയർത്തും; കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം

ലോര്‍ഡ്‌സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ നാളെ നടക്കും. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടും, ന്യൂസിലന്‍ഡും ആണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. നാളെ ജയിച്ചാല്‍ ലോകകപ്പില്‍ പുതിയ ചമ്ബ്യാന്മാരാണ് പിറക്കുന്നത്. ഇതുവരെയും രണ്ട് ടീമുകള്‍ക്കും ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട ടീമുകള്‍ക്കും സാധ്യത ഉള്ളതിനാല്‍ നാളെ മത്സരം തീപാറും. ഇന്ത്യയെ തോല്‍പ്പിച്ച്‌ ന്യൂസിലന്‍ഡും, ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച്‌ ഇംഗ്ളണ്ടും ശക്തരാണ് . അതിനാല്‍ മത്സരം പ്രവചനാതീതം ആണ്.

ശക്തമായ ബാറ്റിങ് ആണ് ഇംഗ്ലണ്ടിന്റെ കരുത്ത് . ജെയ്‌സണ്‍ റോയ് മുതല്‍ ബെന്‍ സ്റ്റോക്സ് വരെയുള്ള താരങ്ങള്‍ മികച്ച പ്രകടനമാണ് ഈ സീസണില്‍ പുറത്തെടുത്തത്. ബൗളിങ് ആണ് ന്യൂസിലന്‍ഡിന്റെ കരുത്ത്. ഏത് വലിയ ടീമിനെയും പിടിച്ചു കെട്ടാന്‍ അവരുടെ ബൗളിങ്ങിന് സാധിക്കും. ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ ഉള്ള ന്യൂസിലന്‍ഡ് ബൗളിംഗ് ടീം മികച്ച പ്രകടനമാണ് ഈ സീസണില്‍ പുറത്തെടുത്തത്.

ഇതുവരെ ഇംഗ്ലണ്ട് രണ്ട് തവണ ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടുണ്ട്. 1987, 1992 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പില്‍ ആണ് അവര്‍ ഫൈനലില്‍ എത്തിയത്. എന്നാല്‍ ഇതുവരെ അവര്‍ക്ക് കിരീടം നേടാന്‍ സാധിച്ചിട്ടില്ല. 2015-ല്‍ ആണ് ന്യൂസിലന്‍ഡ് ആദ്യമായി ലോകകപ്പ് സെമിയില്‍ പ്രവേശിച്ചത്. അന്ന് അവര്‍ ഓസ്‌ട്രേലിയയോടാണ് പരാജയപ്പെട്ടത്.ഇരു ടീമുകളുടെയും ആദ്യ ലോകകപ്പ് ജയമാകും നാളെ.

Related Topics

Share this story