Nature

കുത്തിയത് ശിവരഞ്ജിത്ത്, നസീം പിടിച്ചു നിര്‍ത്തി;യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തിനിടെ കുത്തേറ്റ കുത്തേറ്റ അഖിലിന്റെ നിര്‍ണായക മൊഴി ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് എ​സ്‌എ​ഫ്‌ഐ​യെ കു​രു​ക്കി​ലാ​ക്കി കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​യു​ടെ മൊ​ഴി. എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശി​വ​ര​ഞ്ജി​ത്താ​ണു ത​ന്നെ കു​ത്തി​യ​തെ​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ഖി​ല്‍ മൊ​ഴി ന​ല്‍​കി. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സ​മ​യ​ത്താ​ണ് അ​ഖി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഡോ​ക്ട​റി​നോ​ടു പ​റ​ഞ്ഞ​ത്.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യ ന​സീം ത​ന്നെ പി​ടി​ച്ചു​നി​ര്‍​ത്തി​യെ​ന്നും അ​ക്ര​മി​സം​ഘ​ത്തി​ല്‍ ഇ​രു​പ​തി​ലേ​റെ എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​ഖി​ലി​ന്‍റെ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. അ​ഖി​ലി​ന്‍റെ മൊ​ഴി അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് ഡോ​ക്ട​ര്‍ പോ​ലീ​സി​നു കൈ​മാ​റി. വി​ശ​ദ മൊ​ഴി​യെ​ടു​ക്കാ​ന്‍ പോ​ലീ​സ് ഡോ​ക്ട​ര്‍​മാ​രു​ടെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ മൊ​ഴി​യെ​ടു​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ അ​നു​മ​തി ന​ല്‍​കു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഘ​ര്‍​ഷം ആ​സൂ​ത്രി​ത​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ എ​ഫ്‌ഐ​ആ​ര്‍. കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​യെ ഉ​ള്‍​പ്പെ​ടെ പ്ര​കോ​പി​പ്പി​ച്ച്‌ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു. അ​ഖി​ലി​നെ കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ഫ്‌ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

നിലവില്‍ ഒമ്ബതോളം സാക്ഷികളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസെടുത്തിരിക്കുന്ന ഏഴ് പേരും എസ്‌എഫ്‌ഐ നേതാക്കളാണ്. കുത്തിയത് ശിവരഞ്ജിത്താണെന്നാണ് ദൃക്‌സാക്ഷികളും മൊഴി നല്‍കിയത്. ഇത് ശരിവയ്ക്കുന്ന അഖിലിന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

You might also like

Comments are closed.