Chem 2019 June

ജെ സി ബിയുടെ പാമ്ബാട്ടം; ടിക് ടോക് വീഡിയോ വൈറൽ

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലിപ്പോള്‍ വൈറലാവുകയാണ് ജെ സി ബിയുടെ പാമ്ബാട്ടം. നാഗിന എന്ന ഹിന്ദി ചിത്രത്തിലെ സംഗീതത്തിനൊപ്പം നൃത്തം വയ്ക്കുന്ന ജെസിബികളുടെ നാഗനൃത്തമാണ് ഈ വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ നാഗനൃത്തത്തിന്റെ ട്യൂണ്‍, മുന്നില്‍ പാമ്ബാട്ടിയായി അഭിനയിക്കുന്ന യുവാവ്, താളത്തിനൊത്ത് നൃത്തംവയ്ക്കുന്ന ജെസിബികളുടെ കൈകള്‍.. ഇത്രയുമാണ് വീഡിയോയിലുള്ളത്. ട്വിറ്ററില്‍ നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്.

ബോളിവുഡ് സിനിമ നാഗിനിലെ മെയിന്‍ തേരി ദുഷ്മന്‍ എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് ജെസിബികളുടെ കൈകള്‍ ഫണം വിടര്‍ത്തി നൃത്തം ചെയ്യുന്നത്. വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത കൃഷ്ണ ഭട്ട് എന്ന യൂസര്‍ ഇങ്ങനെ കുറിച്ചു- ടിക് ടോക് നിരോധിക്കാത്തതിന് നന്ദി.

Loading...
You might also like

Leave A Reply

Your email address will not be published.