Times Kerala

എന്‍ജിനീയര്‍മാര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം; 129 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 
എന്‍ജിനീയര്‍മാര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം; 129 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍.) കീഴിലുള്ള മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്-IV തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രൊഡക്ഷന്‍, പവര്‍ ആന്‍ഡ് യൂട്ടിലിറ്റി, ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗങ്ങളിലേക്കും ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്ക് അപേക്ഷിക്കാനാവില്ല.

ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതകള്‍:

1. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷന്‍): 50 ശതമാനം മാര്‍ക്കോടെ കെമിക്കല്‍/റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്സി. (മാത്ത്സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, ഫെര്‍ട്ടിലൈസര്‍ വ്യവസായങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

2. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (പവര്‍ ആന്‍ഡ് യൂട്ടിലിറ്റി): 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ബോയ്ലര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്. ഡിപ്ലോമക്കാരുടെ അഭാവത്തില്‍ ഐ.ടി.ഐ. (ഫിറ്റര്‍) ക്കാരെയും ബി.എസ്സി. (പി.സി. എം.)ക്കാരെയും പരിഗണിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.

3. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (ഇലക്‌ട്രിക്കല്‍): 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

4. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (മെക്കാനിക്കല്‍): 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. അല്ലെങ്കില്‍ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമക്കാര്‍ക്ക് പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവള വ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഐ.ടി.ഐ.ക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

5. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (ഇന്‍സ്ട്രുമെന്റേഷന്‍): 50 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

6. ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്-IV: ഫിസിക്സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ആന്‍ഡ് മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച്‌ 50 ശതമാനം മാര്‍ക്കോടെ ബി.എസ്സി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

7. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (ഫയര്‍ ആന്‍ഡ് സേഫ്റ്റി): നാഗ്പുര്‍ എന്‍.എഫ്.എസ്.സിയില്‍നിന്നോ തത്തുല്യ നിലവാരത്തിലുള്ള മറ്റേതെങ്കിലും സ്ഥാപനത്തില്‍നിന്നോ സബ്-ഓഫീസേഴ്സ് കോഴ്സ് പാസായിരിക്കണം. ഹെവിഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. പെട്രോളിയം/റിഫൈനറി/പെട്രോ-കെമിക്കല്‍/രാസവളം/അനുബന്ധ വ്യവസായങ്ങളിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

പ്രായപരിധി: 2019 ജൂണ്‍ 30-ന് 18-26 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: 150 രൂപ. എസ്.ബി.ഐ. ഇ-കലക്‌ട് സംവിധാനം വഴി ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും അപേക്ഷാഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ അതിന്റെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച്‌ പ്രായം, യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സാധാരണ തപാലില്‍ അയയ്ക്കണം. അപേക്ഷാക്കവറിന് മുകളില്‍ തസ്തികയുടെ പേര്, റിഫൈനറി യൂണിറ്റിന്റെ പേര്, പോസ്റ്റ് കോഡ് എന്നിവ വ്യക്തമാക്കണം. എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂ എന്നിവയ്ക്ക് ഹാജരാകുമ്ബോള്‍ യോഗ്യതാപരീക്ഷകളുടെ ഒറിജിനല്‍ മാര്‍ക്ക്ലിസ്റ്റുകള്‍ കൊണ്ടുവരണം.

ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് അപേക്ഷ അയച്ചാല്‍ പരിഗണിക്കുന്നതല്ല. ബി.ഇ./ബി.ടെക്./എം.ബി.എ./എം.സി.എ./സി.എ./എല്‍.എല്‍. ബി. തുടങ്ങിയ ഉയര്‍ന്ന യോഗ്യതയുള്ളവരെ ഈ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുകയില്ല. ഒ.ബി.സി. വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഭിന്നശേഷിക്കാര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂ എന്നിവയ്ക്കുള്ള അറിയിപ്പ് ഇ-മെയിലൂടെയാണ് ലഭിക്കുക.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് അയയ്‌ക്കേണ്ട വിലാസം:
The Advertiser, Indian Oil Corporation Limited, Haldia Refinery, P.O. Box No. 1, P.O. Haldia Oil Refinery, District : Purba Medinipur, West Bengal, PIN: 721 606

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 23.
അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 4.

Related Topics

Share this story