Chem 2019 June

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം; കേസുമായി മുന്നോട്ടു പോകുമെന്ന് കുത്തേറ്റ അഖിലിന്റെ പിതാവ്, അനുനയ ശ്രമംങ്ങളുമായി സിപിഎം 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ട് തന്നെ പോകുമെന്ന് കുത്തേറ്റ അഖിലിന്‍റെ കുടുംബം. സിപിഎം നേതാക്കള്‍ അനുനയ ശ്രമം നടത്തുന്നുണ്ടെന്ന് അഖിലിന്‍റെ അച്ഛന്‍ ചന്ദ്രന്‍ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും ഇത് പിന്നീടത് തിരുത്തി.

എന്തൊക്കെ കാണിച്ചാലും എന്നും എപ്പോഴും യൂണിവേഴ്സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റിന് സി പി എം അകമഴിഞ്ഞ പിന്തുണ നല്‍കുമായിരുന്നു . കത്തിക്കുത്തില്‍ സിപിഎം പ്രതിരോധത്തിലായതോടെ അനുനയ നീക്കങ്ങളും സജീവമായിരിക്കുകയാണ് . കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖിലിന്‍റെ അച്ഛന്‍ ചന്ദ്രന്‍ സിപിഎം പ്രവര്‍ത്തകനാണ്. പാര്‍ട്ടി ജില്ലാ നേതാക്കള്‍ കേസുമായി മുന്നോട്ട് പോകുന്നുണ്ടോയെന്ന് ചോദിച്ചിരുന്നുവെന്ന് ചന്ദ്രന്‍ നേരത്തെ ക്യമറക്ക് മുന്നിലല്ലതെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ പാര്‍ട്ടി പ്രശ്നത്തില്‍ പിന്തുണ അറിയിച്ചതോടെ ചന്ദ്രന്‍ പിന്നീടത് നിഷേധിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ പവര്‍ ലിഫ്റ്റിംഗ് ദേശീയ ചാമ്ബ്യനായ അഖിലിന് ഇനി മത്സരരംഗത്തേക്കിറങ്ങാനാകുമോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്.

Loading...
You might also like

Leave A Reply

Your email address will not be published.