Times Kerala

വാവേ മേറ്റ് 20 എക്‌സ് 5ജി സ്മാര്‍ട്‌ഫോണ്‍ ഈ മാസം വിപണിയില്‍ എത്തും

 
വാവേ മേറ്റ് 20 എക്‌സ് 5ജി സ്മാര്‍ട്‌ഫോണ്‍ ഈ മാസം വിപണിയില്‍ എത്തും

ചൈനീസ് ബ്രാന്റായ വാവേയുടെ ആദ്യത്തെ 5ജി സ്മാര്‍ട്‌ഫോണായ ‘വാവേ മേറ്റ് 20 എക്‌സ് 5ജി’ ഈ മാസത്തോടെ വിപണികളില്‍ എത്തും . ചൈനയില്‍ ജൂലായ് 26 മുതല്‍ ഫോണ്‍ വില്‍പ്പനക്കായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രമുഖ ചൈനീസ് മാധ്യമം പുറത്തുവിട്ടു . അതേസമയം ആമസോണ്‍ ഇറ്റാലിയന്‍ വെബ്‌സൈറ്റില്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ വിപണിയിലുള്ള മേറ്റ് 20 എക്‌സ് സ്മാര്‍ട്‌ഫോണിന് സമാനമാണ് അതിന്റെ 5ജി പതിപ്പ്. സ്‌ക്രീന്‍ വലിപ്പവും, ക്യാമറ സംവിധാനങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ല . എന്നാല്‍ 5ജി സാങ്കേതിക വിദ്യക്ക് അനുയോജ്യമാകും വിധം ആന്തരികമായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

5ജി ബാലോങ് 5000 മോഡം ഇതില്‍ ചേര്‍ത്തു. ബാറ്ററി 4200 എംഎഎച്ച്‌ ല്‍ നിന്നും 5000 എംഎഎച്ച്‌ ആയി ഉയര്‍ത്തി. റാം ആറ് ജിബിയില്‍ നിന്നും എട്ട് ജിബി ആയി വര്‍ധിപ്പിച്ചു. സ്റ്റോറേജ് 128 ജിബിയില്‍ നിന്നും 256 ജിബി ആക്കി.

Related Topics

Share this story