Chem 2019 June

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ചിലയിടങ്ങളില്‍ ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. രാത്രി എട്ടിനും 10 നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണം.

കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ട് കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ലഭ്യതയിലെ ഏറ്റക്കുറച്ചിലിനനുസരിച്ച് വൈദ്യുതി നിയന്ത്രണത്തിലും വ്യത്യാസമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.

Loading...
You might also like

Leave A Reply

Your email address will not be published.