Times Kerala

ഡെല്‍ഫിനെ എവര്‍ട്ടന്‍ സ്വന്തമാക്കിയേക്കും

 
ഡെല്‍ഫിനെ എവര്‍ട്ടന്‍ സ്വന്തമാക്കിയേക്കും

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം ഫാബിയന്‍ ഡെല്‍ഫിനെ സ്വന്തമാക്കാന്‍ എവര്‍ട്ടന്‍ ശ്രമം ആരംഭിച്ചു. 29 വയസുകാരനായ ഡെല്‍ഫിന് നിലവിലെ സിറ്റി കരാറില്‍ കേവലം ഒരു വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ താരത്തെ വില്‍ക്കാന്‍ സിറ്റിയും തയ്യാറായേക്കും.

8 മില്യണ്‍ യൂറോയോളം താരത്തിനായി എവര്‍ട്ടന്‍ നല്‍കാം എന്ന് കരാറില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് റോഡ്രി എത്തിയതോടെ സിറ്റിയില്‍ അടുത്ത സീസണില്‍ കാര്യമായ അവസരം ഡെല്‍ഫിന് ഉണ്ടാകില്ല എന്നുറപ്പാണ്. സിറ്റിയില്‍ ലെഫ്റ്റ് ബാക്ക് പൊസിഷനും കളിക്കുന്ന താരത്തിന് മെന്‍ഡി തിരിച്ചെത്തുന്നതോടെ അവിടെയും അവസരം ഉണ്ടാകാന്‍ ഇടയില്ല.

യുവ താരങ്ങള്‍ക്ക് ഒപ്പം അനുഭവസമ്ബത്തുള്ള താരങ്ങളെയും ഉള്‍പ്പടുത്തുക എന്നതാണ് എവര്‍ട്ടന്‍ പരിശീലകന്‍ മാര്‍ക്കോ സില്‍വയുടെ നിലപാട്. ഡെല്‍ഫ് ഇത്തരത്തില്‍ മികച്ച ഒരു സൈനിംഗ് ആകും എന്നാണ് അവരുടെ പ്രതീക്ഷ.

Related Topics

Share this story