Chem 2019 June

കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 5 പേര്‍ മരിച്ചു

ജമ്മു: ജമ്മു കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 5 പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. റമ്പാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. ഏഴ് യാത്രക്കാരുമായി വന്ന കാറ് അലിന്‍ബാസ് ഉഖ്‌റാല്‍ ലിങ്ക് റോഡിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറ് അലിന്‍ബാസില്‍ നിന്ന് ഉഖ്‌റാലിലേക്ക പോകുമ്പോഴാണ് അപകടമുണ്ടായത്.

നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു.നീലോഫര്‍ ബാനു (16), തര്‍ദ ദേവി (54), സാന്‍വി ദേവി (10), മുഹമ്മദ് ഇക്ബാല്‍ ജറാല്‍, ഡ്രൈവര്‍ ജാവേദ് അഹമ്മദ് ജറാല്‍ (45) എന്നിവരാണ് മരിച്ചത്. ഈ മാസം ഒന്നിനും ബസ് കൊക്കയിലേക്ക് മറിഞ്ഞ് കശ്മീരില്‍ 17 പേര്‍ മരിച്ചിരുന്നു.

Loading...
You might also like

Leave A Reply

Your email address will not be published.