Times Kerala

അടുത്ത ഐ.പി.എല്ലിലും ധോണി തന്നെ ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കും

 
അടുത്ത ഐ.പി.എല്ലിലും ധോണി തന്നെ ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കും

2020ല്‍ നടക്കുന്ന ഐ.പി.എല്ലിന് ചെന്നൈ സൂപ്പര്‍ കിങ്സിനെ ധോണി തന്നെ നയിക്കും. മുംബൈ മിറര്‍ പത്രത്തിനോട് ധോണി അടുത്ത കൊല്ലവും ഐ.പി.എല്‍ കളിക്കുമെന്ന് ക്ലബ് വക്താവ് തന്നെയാണ് അറിയിച്ചത്. ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വിയോടെ ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധോണിയോ ബി.സി.സി.ഐയോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ധോണിയുടെ വിരമിക്കലിനെ പറ്റി തനിക്ക് അറിവ് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതെ സമയം ഇതുവരെ വിരമിക്കല്‍ പ്രഖ്യാപനം ധോണി നടത്തിയിട്ടില്ലെങ്കിലും ഇന്ത്യയുടെ അടുത്ത പരമ്ബരയായ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ധോണി ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവില്ല എന്നാണ് സൂചനകള്‍. ധോണിയെ കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറക്കും ബി.സി.സി.ഐ വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്.

Related Topics

Share this story