Chem 2019 June

അരൂര്‍ കുമ്ബളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

അരൂര്‍: ദേശീയപാതയില്‍ അരൂര്‍ കുമ്ബളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് 12 വാര്‍ഡ് എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകള്‍ ജിസ്‌ന ജോണ്‍സ(20)യുടെ മൃതദേഹമാണ് കണ്ടെത്തിയത് . വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെ വിദ്യാര്‍ത്ഥിനി പാലത്തില്‍ നിന്നും കായലിലേക്ക് ചാടുകയായിരുന്നു . രാവിലെ വീട്ടില്‍ നിന്നും കോളേജിലേക്ക് തിരിച്ച പെണ്‍കുട്ടി കുമ്ബളത്ത് ബസ് ഇറങ്ങി പാലത്തിലെത്തുകയായിരുന്നു.

പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വന്ന ജിസ്‌ന ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു . ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും നേവിയുടെ മുങ്ങല്‍ വിദഗ്ധരും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുമ്ബളം റെയില്‍വേ പാലത്തിനടിയില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്‌നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്‌സ്മാന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയാണ് മരിച്ച ജിസ്‌ന ജോണ്‍സണ്‍.

Loading...
You might also like

Leave A Reply

Your email address will not be published.