Times Kerala

മിത്‌സുബിഷി പജേറൊ സ്‌പോര്‍ട്ട് ജൂലായ് 25-ന് ആഗോളതലത്തില്‍ അവതരിപ്പിക്കും

 
മിത്‌സുബിഷി പജേറൊ സ്‌പോര്‍ട്ട് ജൂലായ് 25-ന് ആഗോളതലത്തില്‍ അവതരിപ്പിക്കും

രാജ്യത്തെ വാഹനപ്രേമികളുടെ മനസില്‍ മുന്‍ നിരയില്‍ ഇടംനേടിയ വാഹനങ്ങളിലൊന്നാണ് മിത്‌സുബിഷിയുടെ പജേറൊയും ലാന്‍സറുമൊക്കെ. ഡ്യുവല്‍ ടോണ്‍ നിറങ്ങളിലെത്തി നിരത്തുകള്‍ കയ്യടക്കാന്‍ പജേറൊയുടെ മൂന്നാം തലമുറ ഒരുങ്ങുകയാണ് .

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ മത്സരം കടുപ്പിച്ചാണ് മൂന്നാം തലമുറ പജേറോ സ്‌പോര്‍ട്ടിന് മിസ്തുബിഷി രൂപം നല്‍കുന്നത് . ജൂലായ് 25-നാണ് ഈ വാഹനം ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത് . അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രൂപത്തില്‍ നിരവധി മാറ്റങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. പുതുതായി ഡിസൈന്‍ ചെയ്ത ഷാര്‍പ്പ് ഹെഡ്ലൈറ്റും ക്രോമിയം ഫിനീഷിങ് നല്‍കിയിരിക്കുന്ന ബോള്‍ഡ് ഗ്രില്ലും പജേറോയുടെ മുഖഭാവം മാറ്റും . ലെതര്‍ ഫിനീഷിങ് നല്‍കിയിരിക്കുന്ന സീറ്റും ഡാഷ്ബോര്‍ഡും, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എന്നിവാണ് ഇന്റീരിയറിനെ സമ്ബന്നമാക്കുന്നത്.
360 ഡിഗ്രി ക്യാമറ, സെല്‍സറുകള്‍, ഏഴ് എയര്‍ബാഗ്, ഇലക്‌ട്രോണിക് ഹാന്‍ഡ് ബ്രേക്ക് എന്നിവയ്ക്കൊപ്പം എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം എന്നിവ പജേറോയുടെ സവിശേഷതകളാണ്.

Related Topics

Share this story