Nature

ചെരുപ്പിൽ മയക്കുമരുന്ന് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍

കണ്ണൂര്‍: ചെരുപ്പിലും അടിവസ്ത്രത്തിലും മയക്കുമരുന്ന് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ പിടിയിലായി . തായെത്തെരു സ്വദേശി അജാസിനെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സിഐഎസ്‌എഫ് പിടികൂടിയത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 910 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തു.

ചെരുപ്പിലും അടിവസ്ത്രത്തിലും പേസ്റ്റ് ‍രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. ഇത് ദോഹയിലേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് അധികൃതര്‍ പറഞ്ഞു . വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണിത്.

You might also like

Comments are closed.