Times Kerala

ആകാശത്തില്‍ നിന്നും കൂട്ടത്തോടെ പക്ഷികള്‍ താഴെ വീണു ചാകുന്നതായി പക്ഷി സുരക്ഷാ വിഭാഗം

 
ആകാശത്തില്‍ നിന്നും കൂട്ടത്തോടെ പക്ഷികള്‍ താഴെ വീണു ചാകുന്നതായി പക്ഷി സുരക്ഷാ വിഭാഗം

അഡ്‍ലെ‌യ്ഡ്: ആകാശത്തില്‍ നിന്നും കൂട്ടത്തോടെ പക്ഷികള്‍ താഴെ വീണു ചാകുന്നതായി കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗത്തിന്റെ സ്ഥാപക സാറാ കിങിന് ഫോണ്‍ സന്ദേശം ലഭിച്ചു. 60 ലധികം കൊറെല്ലാ പക്ഷികളാണ് (ഒരിനം തത്ത) പറക്കുന്നതിനിടെ താഴെ വീണ് ചത്തത്.

അഡ്‌ലെയ്ഡിലെ വണ്‍ ട്രീ ഹില്‍ പ്രൈമറി സ്കൂളിനു സമീപമാണ് പറക്കുന്നതിനിടെ തത്തകള്‍ കൂട്ടത്തോടെ ചത്തുവീണത്. വിഷബാധയേറ്റതായി സംശയിക്കുന്നതായി കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗം അറിയിച്ചു. സംരക്ഷിത വിഭാഗത്തില്‍പെടുന്നവയാണ് കൊറെല്ല പക്ഷികള്‍.

ദക്ഷിണ ഓസ്ട്രേലിയയില്‍ സംരക്ഷിക്കപ്പെടുന്ന നീണ്ട ചുണ്ടുളളതും-പതിഞ്ഞ ചുണ്ടുളളതുമായ കൊറെല്ലാ പക്ഷികളും കൂട്ടത്തോടെ ചത്തവയില്‍ ഉള്‍പ്പെടുമെന്ന് ഓസ്ട്രേലിയന്‍ വന്യജീവി സംരക്ഷകര്‍ കണ്ടെത്തി.
മാരകമായ വിഷം പക്ഷികള്‍ കഴിച്ചുവെന്നാണു നിഗമനമെന്ന് കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗം പറയുന്നു. അവശനിലയില്‍ കണ്ടെത്തിയ ഒരു പക്ഷിയെ പോലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് സാറാ കിങ് പറയുന്നു. പ്രേത സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ക്കാണ് തങ്ങള്‍ സാക്ഷ്യം വഹിച്ചതെന്നും മൃഗാശുപത്രിയില്‍ പല പക്ഷികളെയും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും സാറ കിങ് പറയുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Related Topics

Share this story