Chem 2019 June

യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ സംഘര്‍ഷത്തില്‍ പുതുമയൊന്നുമില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ സംഘര്‍ഷത്തില്‍ പുതുമയൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു .

കാലങ്ങളായിട്ട് യൂണിവേഴ്സിറ്റി കോളജിലെ മറ്റ് സംഘടനകള്‍ക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ് . എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കാന്‍ പോലും എസ്‌എഫ്‌ഐ അനുവദിക്കാറില്ല. അത്തരം രീതിയിലാണ് എസ്‌എഫ്‌ഐ അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് . ഈ സാഹചര്യം മാറണമെന്നും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Loading...
You might also like

Leave A Reply

Your email address will not be published.