Nature

പീരുമേട് രാജ്‌കുമാര്‍ കസ്റ്റഡി കൊലപാതകം;എല്ലാസാഹചര്യങ്ങളും പരിശോധിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം: പീരുമേട് രാജ്‌കുമാര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെത്തി പരിശോധന നടത്തി . ശനിയാഴ്ച രാവിലെയാണ് ജ. നാരായണ കുറുപ്പ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത് . നിലവില്‍ പ്രാഥമിക പരിശോധന മാത്രമാണ് നടക്കുന്നതെന്നും രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയതില്‍ വീഴ്ച സംഭവിച്ചു . ഈ ദിവസങ്ങള്‍ക്കിടയില്‍ എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കേണ്ടതുണ്ട് . എല്ലാസാഹചര്യങ്ങളും പരിശോധിക്കും. പോലീസ് പിടികൂടുന്നതിന് മുന്‍പ് രാജ്‌കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു . അക്കാര്യവും നോക്കണം. വൈദ്യപരിശോധന നടത്താന്‍ വൈകിയത് അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

You might also like

Comments are closed.