Nature

ചെന്നൈയിൽ വീട് തർക്കത്തെ ചൊല്ലി തർക്കം ; ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു

ചെന്നൈ: വീട് വില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം. ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു. ചെന്നൈ, പുളിയന്തോപ്പ് കോര്‍പ്പറേഷന്‍ ലെയ്നിലുള്ള രാമകൃഷ്ണ(69)നാണ് ഭാര്യ ആര്‍. ജ്യോതി(65)യെ കൊലപ്പെടുത്തിയത്.

രാമകൃഷ്ണന്‍ ജ്യോതിയോട് വീട് വില്‍ക്കാനും ശേഷം പണം തനിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. ബിസിനസുകാരനായിരുന്ന രാമകൃഷ്ണന് ഇപ്പോള്‍ ജോലിയൊന്നുമില്ല. ജ്യോതി വീട്ടമ്മയാണ്. എന്നാല്‍ രാമകൃഷ്ണന്റെ ആവശ്യത്തെ ജ്യോതി എതിര്‍ത്തു. ജൂലൈ 7ന് വീണ്ടും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. കലിപൂണ്ട രാമകൃഷ്ണന്‍ ചുറ്റിക കൊണ്ട് ജ്യോതിയുടെ തലയില്‍ തുടര്‍ച്ചയായി അടിച്ചു. ജ്യോതിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിയത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ ജ്യോതി പിന്നീട് മരിക്കുകയും ചെയ്തു. രാമകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ജ്യോതിക്കും രാമകൃഷ്ണനും ആറ് മക്കളാണ് ഉള്ളത്. ഇവര്‍ വിവാഹം കഴിഞ്ഞ് മാറിത്താമസിക്കുകയാണ്.

You might also like

Comments are closed.