മക്ക: മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി. ഹജ്ജ് മിഷനും ആയിരത്തിലേറെ വരുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഹാജിമാരെ സ്വീകരിച്ചു.
രാത്രി 12 മണിയോടെയാണ് ഹാജിമാര്‍ മക്കയിലെത്തിയത്. രാജകീയ സ്വീകരണമാണ് അല്ലാഹുവിന്റെ അതിഥികള്‍ക്ക് മക്കയില്‍ ലഭിച്ചത്. ഇന്ന് പുലര്‍ച്ചയോടെ 5038 ഹാജിമാരാണ് മക്കയിലെത്തിയത്. മദീനയില്‍ എട്ട് ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയെത്തിയ ഹാജിമാരെ ഇന്ത്യന്‍ ഹജ്ജ് മിഷനും മലയാളി സന്നദ്ധ സംഘടനകളും ചേര്‍ന്ന് സ്വീകരിച്ചു.
മദീനയില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ഹാജിമാരാണിവര്‍. ഇന്നു മുതല്‍ കൂടുതല്‍ സംഘങ്ങള്‍ മക്കയിലെത്തും. മക്കയിലെത്തുന്ന മുറക്ക് ഹാജിമാര്‍ ഉംറ നിര്‍വഹിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഹാജിമാരുടെ സംഘങ്ങള്‍ മദീനയിലെത്തി സന്ദര്‍ശനം തുടരുന്നുണ്ട്.