Nature

ലതേഹാര്‍ ജില്ലയില്‍ മൃതദേഹങ്ങള്‍ തലയറുത്ത് മാറ്റി നഗ്നമാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

ലതേഹാര്‍: ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയില്‍ 11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ തലയറുത്ത് മാറ്റി നഗ്നമാക്കി സമീപത്തെ വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ച മുതല്‍ കാണാതായ കുട്ടികള്‍ക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച കുട്ടികളുടെ കാല്‍ മണ്ണില്‍ നിന്നു പുറത്തു വന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ 35 കാരനെ അറസ്റ്റ് ചെയ്തതായി ലതേഹാര്‍ പോലീസ് അറിയിച്ചു.

നരബലിക്കു വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ സംശയം. എന്നാല്‍, 2009 ല്‍ അമ്മാവനെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. പീഡന ശ്രമത്തിനിടെയായിരുന്നു കൊലപാതകം.

പ്രതി വീട്ടില്‍ ചെറിയ ഒരു കട നടത്തിയിരുന്നു. ബുധനാഴ്ച രാത്രി കടയിലെത്തിയ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ഇയാള്‍ ശ്രമിക്കുകയും ഇതിനിടെ അവിടെയെത്തിയ ആണ്‍കുട്ടിയെയും വകവരുത്തുകയായിരുന്നു. തന്റെ വീടിന്റെ അകത്തേക്ക് ഇരുവരെയും വലിച്ചിഴച്ച്‌ കൊണ്ടു പോയതിനു ശേഷം കോടാലി ഉപയോഗിച്ച്‌ തല വെട്ടിമാറ്റുകയായിരുന്നു. ആയുധം പ്രതിയില്‍ നിന്ന് പിടിച്ചെടുത്തായി പൊലീസ് അറിയിച്ചു.

വീട് തുറന്ന് പൊലീസ് അകത്ത് കയറിയപ്പോള്‍ തറയില്‍ രക്തം തളം കെട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ബുധനാഴ്ച രാത്രി പതിവില്ലാതെ അര്‍ധരാത്രിയിലും ഈ വീട്ടില്‍ നിന്ന് വെളിച്ചം കണ്ടിരുന്നതായി ഗ്രാമീണര്‍ അറിയിച്ചു. കുട്ടികളുടെ മൃതദേഹം വീടിന്റെ രണ്ടു വശത്തായിട്ടാണ് മറവ് ചെയ്തു പൊലീസിനെ വഴി തെറ്റിക്കാനും ഇയാള്‍ ശ്രമിച്ചു. കുട്ടികളെ കാണാതായതായി പരാതി ലഭിച്ചിരുന്നില്ലെന്നും ലാതേഹര്‍ സബ് ഡിവിഷണല്‍ ഓഫിസര്‍ ജയ് പ്രകാശ് ഝാ അറിയിച്ചു.

You might also like

Comments are closed.