ന്യൂഡല്‍ഹി: ജൂണ്‍ രണ്ടിന് നടന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാ ഫലം യു.പി.എസ്.സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ റോള്‍ നമ്ബര്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
യോഗ്യത നേടിയവര്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ ഡീറ്റയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം (ഡാഫ്) പൂരിപ്പിച്ച് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം. സെപ്റ്റംബര്‍ 20 മുതല്ക്കാണ് മെയിന്‍ പരീക്ഷ നടക്കുക.
മാര്‍ക്ക്, കട്ട്ഓഫ് മാര്‍ക്ക്, ഉത്തര സൂചിക എന്നിവ അന്തിമ ഫലപ്രഖ്യാപപനത്തിനുശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നോട്ടിഫിക്കേഷന്‍ കാണുക.