Times Kerala

ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ മാലിന്യത്തില്‍ കുഴിച്ചു മൂടി;യുവാവ് അറസ്റ്റില്‍

 
ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ മാലിന്യത്തില്‍ കുഴിച്ചു മൂടി;യുവാവ് അറസ്റ്റില്‍

ഡാലസ്: ഡാലസ് ലേക്ക് ഹൈലാന്റിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നു കഴിഞ്ഞ ദിവസം രാത്രി ഒന്നര വയസ്സുള്ള ആണ്‍കുട്ടിയെ തട്ടികൊണ്ടുപോയി മാലിന്യം നിക്ഷേപിക്കുന്നിടത്തു കുഴിച്ചുമൂടിയ സെഡ്റിക് ജോണ്‍സന്‍(40) എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച രാത്രി കുട്ടി ബന്ധുവിന്റെ സമീപം ഉറങ്ങാന്‍ കിടന്നതാണ് നേരം പുലര്‍ന്നപ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന വിവരം മനസ്സിലാക്കുന്നത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാപകമായ അന്വേഷണം നടത്തുന്നതിനിടയില്‍ തട്ടികൊണ്ടുപോയി എന്ന് സംശയിക്കുന്ന സെഡ്റിക്കിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു കുട്ടിയെ കുഴിച്ചു മൂടിയ കാര്യം വ്യക്തമായത്.പൊലീസും ഡോഗ് സ്ക്വാഡും മാലിന്യ കൂമ്ബാരത്തിനിടയില്‍ നടത്തിയ തിരച്ചലിനൊടുവിലാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്.
തട്ടികൊണ്ടു പോയി എന്നു പറയപ്പെടുന്ന സെഡ്റിക് ബന്ധുവിന്റെ കാമുകനാണെന്ന് പൊലീസ് വ്യക്തമാക്കി. തട്ടി കൊണ്ടുപോകല്‍, മാരക മുറിവേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Topics

Share this story