Nature

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്ബതികളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

പട്ന : ജനപ്പെരുപ്പത്തിന് പരിഹാരവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളുടെ വോട്ടവകാശം നിഷേധിക്കപ്പെടണമെന്ന വിവാദ പരാമര്‍ശവുമായി ഗിരിരാജ് സിംഗ്.

ഇന്നലെ, ലോക ജനസംഖ്യാദിനത്തില്‍, ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനയെപ്പറ്റി ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തിരുന്നു. 1947 മുതല്‍ ഇതുവരെ ഇന്ത്യയിലെ ജനസംഖ്യാ വര്‍ധന 366% ആണെന്നും യുഎസില്‍ ഇതു വെറും 113% ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനനനിയന്ത്രണ നിയമം കൊണ്ടുവരാന്‍ എല്ലാ പാര്‍ട്ടികളും മുന്നോട്ടു വരണമെന്നും മന്ത്രി ട്വീറ്റി‍ല്‍ പറഞ്ഞു.

You might also like

Comments are closed.