Chem 2019 June

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വധു കാമുകനൊപ്പം ഒളിച്ചോടി

കാട്ടാക്കട: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. ഉടന്‍ വന്ന് കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്ബ് മുറിച്ച്‌ ജീവനൊടുക്കുമെന്ന് വധു ഫോണില്‍ വിളിച്ച്‌ രാത്രി കാമുകനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കാമുകന്‍ കൂട്ടിക്കൊണ്ടുപോയത്.

കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം 10.30ന് കട്ടയ്ക്കോടുള്ള പാരിഷ് ഹാളില്‍ നടക്കേണ്ടതായിരുന്നു. വധുവിനെ കാണാനില്ലന്ന വിവരം രാവിലെ 8 മണിയോടെ വരന്റെ വീട്ടുകാരെ അറിയിച്ചു. പിന്നാലെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പൊലീസിനെ സമീപിച്ചു. സ്റ്റേഷനില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പിരിയുകയായിരുന്നു.

വധു കാമുകനൊപ്പം പോയതോടെ വിവാഹത്തിനായി ഒരുക്കിയ സദ്യ രാവിലെ തന്നെ വയോജന മന്ദിരങ്ങളില്‍ വിതരണം ചെയ്തു.

Loading...
You might also like

Leave A Reply

Your email address will not be published.