Chem 2019 June

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇനി മുതൽ ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകള്‍ക്ക് ഈടാക്കിയിരുന്ന ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയുള്ള ആര്‍ടിജിഎസ്, എന്‍ഇഎഫ്‌ടി ഇടപാടുകള്‍ക്ക് ഇനി മുതല്‍ പണം നല്‍കേണ്ടതില്ല. ഡിജിറ്റല്‍ സങ്കേതങ്ങള്‍ വഴിയുള്ള ഐഎംപിഎസ് നിരക്കുകളും ഒഴിവാക്കി.ഈ തീരുമാനം ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്നാണ് കമ്ബനി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ബാങ്കുകളുടെ ബ്രാഞ്ചില്‍ നേരിട്ടെത്തി ചെയ്യുന്ന ഐഎംപിഎസ് ഇടപാടുകള്‍ ആയിരം രൂപ വരെ മാത്രമാണ് സൗജന്യം. അല്ലാത്തവയ്ക്ക് ഇപ്പോഴത്തെ നിരക്കില്‍ നിന്ന് 20 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
എസ്ബിഐക്ക് 29.7 കോടി ഡെബിറ്റ് കാര്‍ഡ് ഉടമകളാണ് രാജ്യത്തുള്ളത്. ഇവരില്‍ ആറ് കോടി പേരാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നത്. 1.4 കോടി പേര്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നുണ്ട്. യോനോ ആപ്പ് ഒരു കോടിയോളം ആളുകളാണ് ഉപയോഗിക്കുന്നത്.

ജൂലായ് ഒന്നിന് മുമ്ബ് എന്‍ഇഎഫ്ടി ഇടപാടിന് ഒരു രൂപ മുതല്‍ അഞ്ച് രൂപവരെയു ആര്‍ടിജിഎസ് ഇടപാടിന് അഞ്ച് മുതല്‍ 50 രൂപവരെയുമാണ് ഈടാക്കിയിരുന്നത്. ജൂലായ് മുതല്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

Loading...
You might also like

Leave A Reply

Your email address will not be published.