ജിദ്ദ: ഞായറാഴ്ച മുതല്‍ ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സര്‍വിസ് സെന്ററുകളിലും ഇ-പേയ്മെന്റ് സേവനം പ്രവര്‍ത്തനം ആരംഭിക്കും. മൂന്നുമാസം മുൻപ് ഇതു സംബന്ധിച്ച് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി നാലായിരത്തോളം ഉപകരണങ്ങള്‍ വിവിധ ഇന്ധന സ്റ്റേഷനുകളിലേക്കും സര്‍വിസ് സെന്ററുകളിലേക്കും വിതരണം ചെയ്തു കഴിഞ്ഞു.
അതേസമയം, സൗദിയില്‍ ചില്ലറ വില്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.14 മാസത്തിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്പന കേന്ദ്രങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കും.രാജ്യത്ത് കറന്‍സി ഇതര ക്രയവിക്രയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.