Times Kerala

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ പൊട്ടിത്തെറിച്ച്‌ ഒമ്ബത് മരണം; 12 പേര്‍ക്ക് പരിക്ക്

 
അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ പൊട്ടിത്തെറിച്ച്‌ ഒമ്ബത് മരണം; 12 പേര്‍ക്ക് പരിക്ക്

കാബുള്‍: അഫ്ഗാനിസ്ഥിനിലെ പാചിര്‍-ഔ-ഗം ജില്ലയില്‍ ചാവേര്‍ നടത്തിയ  സ്ഫോടനത്തില്‍ ഒമ്ബതുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കല്യാണ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായി ഉപയോഗിച്ച്‌ സ്ഫോടനം നടത്തുകയായിരുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ കമാന്‍ഡറായ മാലിക് നൂറിനെ ലക്ഷ്യം വെച്ചുള്ളതാണ് സ്ഫോടനമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മാലിക് നൂറിന്റെ രണ്ട് മക്കളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ചരിത്രപരമായ സമാധാന ഉടമ്ബടി നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഫോടനം നടന്നിരിക്കുന്നത്. അതേസമയം താലിബാന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നിരസിച്ചു.

Related Topics

Share this story