Times Kerala

വിംബിള്‍ഡണില്‍ സെറീന-സിമോണ ഫൈനല്‍

 
വിംബിള്‍ഡണില്‍ സെറീന-സിമോണ ഫൈനല്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്ല്യംസ്-സിമോണ ഹാലെപ് ഫൈനല്‍ പോരാട്ടം. സെമിയില്‍ സെറീന വില്ല്യംസ് ചെക്ക് താരം ബാര്‍ബറ സ്ട്രൈക്കോവയെ കീഴടക്കി വിജയം നേടിയത്. യുക്രെയ്ന്റെ എലിന സ്വിറ്റോലിനയെ തോല്‍പ്പിച്ചാണ് ഹാലെപിന്റെ മുന്നേറ്റം. സീഡില്ലാ താരമായ സ്ട്രൈക്കോവയെ 11-ാം സീഡായ സെറീന കീഴടക്കി. സ്‌കോര്‍: 6-1, 6-2. ഏഴാം സീഡ് ഹാലെപ് എട്ടാം സീഡായ സ്വിറ്റോലിനയെ രണ്ടു സെറ്റിനുള്ളില്‍ തോല്‍പ്പിച്ചു. സ്‌കോര്‍:6-1,6-3.

Related Topics

Share this story