Times Kerala

ബഹ്​റൈനില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുഡാനി പൗരന് കോടതി വധശിക്ഷ വിധിച്ചു

 
ബഹ്​റൈനില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുഡാനി പൗരന് കോടതി വധശിക്ഷ വിധിച്ചു

മനാമ: ബഹ്​റൈനില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുഡാനി പൗരന്​ ബഹ്​റൈന്‍ ഹൈക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കോഴിക്കോട്​ താമരശേരി പരപ്പന്‍പൊയില്‍ ജിനാന്‍ തൊടിക ജെ.ടി. അബ്​ദുല്ലക്കുട്ടിയുടെ മകന്‍ അബ്​ദുല്‍ നഹാസ്​ (33) ആണ്​ 2018 ജൂലൈ മൂന്നിന്​ കൊല്ലപ്പെട്ടത്​. ഹൂറ എക്​സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്​ലിസിന്​ സമീപമുള്ള താമസ സ്ഥലത്ത്​ കൈകള്‍ കെട്ടി മര്‍ദ്ദനമേറ്റ നിലയിലും തലക്ക്​ ഗുരുതര പരിക്ക്​ പറ്റിയ അവസ്ഥയിലുമായിരുന്നു മൃതദേഹംകണ്ടെത്തിയത് .

തെളിവുകള്‍ നശിപ്പിക്കാനായി, നിലത്ത്​ മുളക്​പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്​ ​നടന്ന അന്വേഷണത്തില്‍ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ ദൃശ്യം ലഭിക്കുകയും അറസ്​റ്റ്​ നടക്കുകയുമായിരുന്നു.

Related Topics

Share this story