Times Kerala

റഷ്യയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ചെറിഷേവിനെ വലന്‍സിയ സ്ഥിര കരാറില്‍ സ്വന്തമാക്കി

 
റഷ്യയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ചെറിഷേവിനെ വലന്‍സിയ സ്ഥിര കരാറില്‍ സ്വന്തമാക്കി

റഷ്യയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ചെറിഷേവിനെ വലന്‍സിയ സ്ഥിര കരാറില്‍ സ്വന്തമാക്കി. വിയ്യാറയലിന്റെ താരമായിരുന്ന ചെറിഷേവ് കഴിഞ്ഞ സീസണില്‍ ലോണടിസ്ഥാനത്തില്‍ വലന്‍സിയയിലായിരുന്നു കളിച്ചത്. ആ ലോണ്‍ കരാര്‍ ആണ് ഇപ്പോള്‍ സ്ഥിര കരാറാക്കി വലന്‍സിയ മാറ്റിയത്. 2022 വരെയുള്ള കരാറില്‍ ചെറിഷേവ് ഒപ്പുവെച്ചു.

റഷ്യക്കായി കഴിഞ്ഞ ലോകകപ്പില്‍ നാലു ഗോളുകള്‍ നേടിയ താരമാണ് ചെറിഷേവ്. ലോകകപ്പിനു ശേഷം നിരവധി ക്ലബുകള്‍ താരത്തിനായി രംഗത്ത് വന്നെങ്കിലും അന്ന് ചെറിഷേവ് വലന്‍സിയ തിരഞ്ഞെടുക്കുകയായിരുന്നു. മുമ്ബ് 2016ലും ലോണില്‍ ചെറിഷേവ് വലന്‍സിയയില്‍ കളിച്ചിരുന്നു. റയല്‍ മാഡ്രിഡിന് കളിച്ചു കൊണ്ടായിരുന്നു ചെറിഷേവ് ആദ്യം സ്പെയിനില്‍ എത്തിയത്. റയല്‍ മാഡ്രിഡ് യൂത്ത് ടീമിലൂടെ വളര്‍ന്ന താരമാണ്.

Related Topics

Share this story