Times Kerala

ഗ്രീസ്മെനെ വാങ്ങിയതിന് ബാഴ്സലോണക്കെതിരെ നിയമനടപടിയുമായി അത്ലറ്റിക്കോ മാഡ്രിഡ്

 
ഗ്രീസ്മെനെ വാങ്ങിയതിന് ബാഴ്സലോണക്കെതിരെ നിയമനടപടിയുമായി അത്ലറ്റിക്കോ മാഡ്രിഡ്

ഗ്രീസ്മെനെ ബാഴ്സലോണ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്ന് പറഞ്ഞ് നിയമനടപടിക്ക് ഒരുങ്ങുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. 120 മില്യണ്‍ റിലീസ് ക്ലോസ് മുടക്കിയാണ് ഗ്രീസ്മെനെ ബാഴ്സലോണ സ്വന്തമാക്കിയത്.

എന്നാല്‍ 200 മില്യണാണ് ബാഴ്സലോണ നല്‍കേണ്ടിയിരുന്നത് എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പറയുന്നു. ഗ്രീസ്മെന്റെ റിലീസ് ക്ലോസ് 120 മില്യണായി കുറയാന്‍ കാത്തിരിക്കുകയായിരുന്നു ബാഴ്സലോണ. അങ്ങനെ ആയതിനു ശേഷമാണ് ബാഴ്സലോണ ഗ്രീസ്മെന്റെ റിലീസ് ക്ലോസ് നല്‍കിയത്.

എന്നാല്‍ ബാഴ്സലോണ താരവുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തി ധാരണയാക്കിയിരുന്നു എന്നും ഗ്രീസ്മെന്റെ റിലീസ് ക്ലോസ് കുറയും മുമ്ബ് തന്നെ താരം ബാഴ്സലോണയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു എന്നും അത്ലറ്റിക്കോ മാഡ്രിഡ് പറയുന്നു.

ബാഴ്സലോണ 80 മില്യണ്‍ കൂടെ നല്‍കണമെന്നാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ആവശ്യം. അല്ലായെങ്കില്‍ നിയമപരമായി തന്നെ ക്ലബ് മുന്നോട്ട് പോകും.

Related Topics

Share this story