Times Kerala

ലോകകപ്പ് ടീമില്‍ ഇടം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല: എബി ഡി വില്ലിയേഴ്സ്

 
ലോകകപ്പ് ടീമില്‍ ഇടം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല: എബി ഡി വില്ലിയേഴ്സ്

ലോകകപ്പ് ടീമില്‍ ഇടം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫാഫ് ഡു പ്ലെസിയുമായിയുള്ള ചര്‍ച്ചയില്‍ താന്‍ ആവശ്യമെങ്കില്‍ തന്റെ സേവനം ലഭ്യമാകുമെന്ന് പറയുക മാത്രമാണ് ചെയ്തതെന്ന് എബി ഡി വില്ലിയേഴ്സ്. ആവശ്യമെങ്കില്‍ മാത്രമാണ് ഇതെന്ന് താന്‍ പറഞ്ഞിരുന്നു, ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുന്നേയായിരുന്നു താന്‍ ഫാഫ് ഡു പ്ലെസിയുമായി ഈ ആശയവിനിമയം നടത്തിയത്. ഫാഫും താനും സ്കൂള്‍ കാലം തൊട്ട് വളരെ അടുത്ത സുഹൃത്തുക്കളാണ്, അതിനാലാണ് താന്‍ ഈ കാര്യം സംസാരിച്ചത്. അല്ലാതെ ഇപ്പോള്‍ പുറത്ത് വരുന്ന പോലെ താന്‍ ടീമിലേക്ക് തന്നെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആരേയും സമീപിച്ചിട്ടില്ലെന്നും എബി ഡി വില്ലിയേഴ്സ് പറഞ്ഞു.

Related Topics

Share this story