chem

ബാഴ്സലോണ വിടുന്നതിനെ കുറിച്ച്‌ താന്‍ ചിന്തിക്കുന്നേ ഇല്ലാ; ചിലിയന്‍ മിഡ്ഫീല്‍ഡര്‍ വിദാല്‍

ബാഴ്സലോണ വിടുന്നതിനെ കുറിച്ച്‌ താന്‍ ചിന്തിക്കുന്നേ ഇല്ലാ എന്ന് ചിലിയന്‍ മിഡ്ഫീല്‍ഡര്‍ വിദാല്‍. താന്‍ ഇപ്പോള്‍ ക്ലബില്‍ സന്തോഷവാനാണ്. തനിക്ക് ഇനിയും രണ്ട് വര്‍ഷത്തെ കരാര്‍ ഇവിടെ ശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്ലബ് വിടുന്ന പ്രശ്നം ഉദിക്കുന്നില്ല. വിദാല്‍ പറഞ്ഞു. കഴിഞ്ഞ സീസണിക് ബാഴ്സലോണയില്‍ എത്തിയ വിദാല്‍ തുടക്കത്തില്‍ ക്ലബില്‍ തന്റെ താളം കണ്ടെത്താന്‍ കഷ്ടപ്പെട്ടു എങ്കിലും പിന്നീട് ക്ലബിന്റെ സ്ഥിരം സ്റ്റാര്‍ട്ടിംഗ് ഇലവന്‍ അംഗം ആയിരുന്നു.

ഇപ്പോള്‍ കോപ അമേരിക്ക കഴിഞ്ഞ് വിശ്രമത്തിലാണ് വിദാല്‍. ഈ സീസണ്‍ കടുപ്പമേറിയതായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ വിശ്രമമാണ് മനസ്സിനും ശരീരത്തിനും ആവശ്യം എന്ന് വിദാല്‍ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് വിദാല്‍ ബാഴ്സലോണയ്ക്ക് ഒപ്പം ചേരും. ഡിയോങ്ങ് കൂടെ ടീമില്‍ എത്തിയതോടെ ബാഴ്സലോണയില്‍ വിദാലിന്റെ അവസരങ്ങള്‍ കുറയാനാണ് സാധ്യത.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.