Times Kerala

അണ്ടര്‍ 17 ലോകകപ്പിനായുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു

 
അണ്ടര്‍ 17 ലോകകപ്പിനായുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു

ഈ ഒക്ടോബറില്‍ ബ്രസീലില്‍ വെച്ച്‌ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനായുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. 24 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ആറു ഗ്രൂപ്പുകളിലായി ടീമുകള്‍ പോരാടും. ഒക്ടോബര്‍ 26ന് ബ്രസീലും കാനഡയും തമ്മിലുള്ള മത്സരത്തോടെയാകും ടൂര്‍ണമെന്റിന് തുടക്കമാവുക. കഴിഞ്ഞ തവണ ഇന്ത്യയില്‍ വെച്ചായിരുന്നു അണ്ടര്‍ 17 ലോകകപ്പ് നടന്നത്. അന്ന് ഇംഗ്ലണ്ട് ആയിരുന്നു ചാമ്ബ്യന്മാര്‍. ഇത്തവണ ഇംഗ്ലണ്ട് ടൂര്‍ണമെന്റിന് യോഗ്യത നേടിയിട്ടില്ല.

ഗ്രൂപ്പുകള്‍;

ഗ്രൂപ്പ് എ; ബ്രസീല്‍, കാനഡ, ന്യൂസിലന്‍ഡ്, അംഗോള

ഗ്രൂപ്പ് ബി; നൈജീരിയ, ഹംഗറി, ഇക്വഡോര്‍, ഓസ്ട്രേലിയ

ഗ്രൂപ്പ് സി; കൊറിയ, ഹെയ്തി, ഫ്രാന്‍സ്, ചിലി

ഗ്രൂപ്പ് ഡി; യു എസ് എ, സെനഗല്‍, ജപ്പാന്‍, നെതര്‍ലന്റ്സ്

ഗ്രൂപ്പ് ഇ; സ്പെയിന്‍, അര്‍ജന്റീന, താജികിസ്താന്‍, കാമറൂണ്‍

ഗ്രൂപ്പ് എഫ്; സോളമന്‍ ഐലന്‍ഡ്‌, ഇറ്റലി, പരാഗെ, മെക്സിക്കോ

Related Topics

Share this story